പോൾവോൾട്ടിൽ ദേശീയ റിക്കാർഡ്
Tuesday, February 11, 2025 3:41 AM IST
ഡെറാഡൂണ്‍: ദേശീയ ഗെയിംസ് പുരുഷ വിഭാഗം പോൾവോ ൾട്ടിൽ ദേശീയ റിക്കാർഡും ഗെയിംസ് റിക്കാർഡും തിരുത്തിയെഴുതി മധ്യപ്രദേശിന്റെ ദേവ്കുമാർ മീണ. 5.32മീറ്റർ മറികടന്നാണ് പത്തൊന്‍പതുകാരനായ മീണ തമിഴ്നാട്ടുകാരൻ ശിവയുടെ പേരിലുണ്ടായിരുന്ന 5.31 മീറ്ററിന്റെ ദേശീയ റിക്കാർഡ് തിരുത്തിക്കുറിച്ചത്. രണ്ടാമതെത്തിയ തമിഴ്നാടിന്റെ റീഗന് അഞ്ചു മീറ്റർ മാത്രമേ ക്ലിയർ ചെയ്യാനായുള്ളൂ.
2023 ഗോവ ഗെയിംസിലും ദേവ് മീണയ്ക്കായിരുന്നു സ്വർണം. 5.20 മീറ്ററായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. 2024 ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പിലെ വെങ്കല ജേതാവാണ്. മധ്യപ്രദേശിലെ ദേവാസാണ് സ്വദേശം.