ചെൽസി ഔട്ട്; സിറ്റി ജയിച്ചു
Monday, February 10, 2025 12:18 AM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിന്റെ നാലാം റൗണ്ടിൽ ചെൽസി പുറത്ത്. ബ്രൈറ്റണിനോട് 2-1നു പരാജയപ്പെട്ടാണ് ചെൽസി പുറത്തായത്. അതേസമയം, മാഞ്ചസ്റ്റർ സിറ്റി മൂന്നാം ഡിവിഷൻ ക്ലബ്ബായ ലെയ്റ്റണ്‍ ഓറിയന്റിനെതിരേ കഷ്ടിച്ചു ജയിച്ചു.
ആദ്യ പകുതിയിൽ 1-0നു പിന്നിലായിരുന്ന സിറ്റിയെ പകരക്കാരുടെ ബെഞ്ചിൽനിന്നെത്തി ഗോൾ നേടിയ കെവിൻ ഡി ബ്രൂയിനാണ് രക്ഷിച്ചത്. 72-ാം മിനിറ്റിൽ മൈതാനത്തെത്തിയ ഡി ബ്രൂയിൻ, 79-ാം മിനിറ്റിൽ ജയം കുറിച്ച ഗോൾ സ്വന്തമാക്കി.