ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ്; തിരുവനന്തപുരം ജേതാക്കള്‍
Monday, August 12, 2024 12:55 AM IST
കൊച്ചി: ഇടപ്പള്ളി അറീനയില്‍ നടന്ന സംസ്ഥാന സബ്ജൂണിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം ജില്ല ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തില്‍ 47 പോയിന്റും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 20 പോയിന്റും നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്.
ആൺകുട്ടികളുടെ വിഭാഗത്തില്‍ 15 പോയിന്റുമായി തൃശൂര്‍ രണ്ടാമതും ഒന്‍പത് പോയിന്റുമായി കാസര്‍ഗോഡ് മൂന്നാമതുമായി. പെൺകുട്ടികളുടെ വിഭാഗത്തില്‍ 19 പോയിന്റ് നേടി. കാസര്‍ഗോഡ് രണ്ടാമതും 18 പോയിന്റുമായി കണ്ണൂര്‍ മൂന്നാമതുമെത്തി.
വിജയികള്‍ക്ക് നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലീം ട്രോഫി കൈമാറി. കേരള ഫെന്‍സിംഗ് അസോസിയേഷന് പ്രസിഡന്റ് ഒ.കെ. വിനീഷ്, സെക്രട്ടറി മുജീബ് റഹ്മാന്, ജില്ലാ പ്രസിഡന്റ് നവാസ്, സെക്രട്ടറി ശുഐബ്, ജോജി ഏലൂര്‍ എന്നിവര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.