ബാസ്കറ്റ്: ഫൈനൽ
Sunday, July 21, 2024 12:27 AM IST
ആലപ്പുഴ: ജോണ്‍സ് കുട കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷണൽ ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഫൈനൽ ഇന്നു നടക്കും.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പ്രൊവിഡൻസ് ജിഎച്ച്എസ്എസും ആണ്‍കുട്ടികളിൽ മാന്നാനം സെന്റ് എഫ്രേംസും ഫൈനലിൽ പ്രവേശിച്ചു.
കൊല്ലം ഓക്സ്ഫഡ് എച്ച്എസ്എസിനെ 32-61നു കീഴടക്കിയാണ് പ്രൊവിഡൻസ് ഫൈനലിൽ പ്രവേശിച്ചത്. കുന്നംകുളം സ്പോർട്സ് ഡിവിഷനെ കീഴടക്കിയാണ് സെന്റ് എഫ്രേംസ് മാന്നാനം ഫൈനലിൽ പ്രവേശിച്ചത്, സ്കോർ: 72-27.