മൈക്കിൾസ്-64 ചെസ് ചാമ്പ്യൻഷിപ്പ് 13ന്
Sunday, June 30, 2024 1:08 AM IST
കണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന നാലാമത് കേരള ചെസ് ചാമ്പ്യൻഷിപ്പ് -മൈക്കിൾസ്-64 ജൂലൈയ് 13ന് നടക്കും.
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി അണ്ടർ 10, അണ്ടർ 14, അണ്ടർ 19 എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് മത്സരം നടത്തുക.
വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ കാഷ് അവാർഡുകളും ട്രോഫികളും മെഡലുകളും സമ്മാനിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9049116473, 8281485283, 9049116473.