സിന്ധു പുറത്ത്
Friday, April 11, 2025 12:59 AM IST
നിങ്ബൊ (ചൈന): ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്ത്.
ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ തോല്‍വി, 11-21, 21-16, 16-21.
പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്, മലയാളി താരം കിരണ്‍ ജോര്‍ജ് എന്നിവരും പ്രീക്വാര്‍ട്ടറില്‍ പുറത്ത്. മുന്‍നിര പുരുഷ സിംഗിള്‍സ് താരങ്ങളായ എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.