അണ്ടർ 19: ഇന്ത്യക്കു ജയം
Friday, December 8, 2023 10:43 PM IST
ദുബായ്: എസിസി അണ്ടർ 19 ഏഷ്യ കപ്പ് ഏകദിന ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യക്ക് ജയത്തുടക്കം.
ഗ്രൂപ്പ് എയിൽ ആദ്യമത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. സ്കോർ: അഫ്ഗാനിസ്ഥാൻ 173 (50). ഇന്ത്യ 174/3 (37.3). ഗ്രൂപ്പിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ പാക്കിസ്ഥാൻ ഏഴ് വിക്കറ്റിന് നേപ്പാളിനെ കീഴടക്കി. നാളെയാണ് ഇന്ത്യ x പാക് പോരാട്ടം.