മും​ബൈ: ഇ​ന്ത്യ വേ​ദി​യാ​കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത് 33 കോ​ടി രൂ​പ. റ​ണ്ണ​റ​പ്പു​ക​ൾ​ക്ക് 16.5 കോ​ടി രൂ​പ ല​ഭി​ക്കും. ആ​കെ 82 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ത്തു​ക​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഐ​സി​സി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം അ​ഞ്ചു മു​ത​ലാ​ണ് ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.