ലിവർപൂൾ മിന്നിച്ചു
Sunday, September 17, 2023 12:24 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് മിന്നും ജയം. എവേ പോരാട്ടത്തിൽ ലിവർപൂൾ 3-1ന് വൂൾവ്സിനെ കീഴടക്കി.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായശേഷം രണ്ടാം പകുതിയിൽ മൂന്നെണ്ണമടിച്ചായിരുന്നു ചെന്പടയുടെ വിജയാഘോഷം.
കോഡി ഗാക്പൊ (55’), ആൻഡ്രൂ റോബർട്സണ് (85’) എന്നിവർക്കൊപ്പം ഇഞ്ചുറി ടൈമിലെ ഒരു സെൽഫും ചേർന്നതായിരുന്നു ലിവർപൂളിന്റെ ജയം. ചെന്പടയ്ക്ക് അഞ്ച് മത്സരങ്ങളിൽ 13 പോയിന്റായി.