ബ്രസീലിൽ വിനീഷ്യസ് നിയമം
Thursday, June 8, 2023 2:42 AM IST
റിയൊ ഡി ജനീറോ: ബ്രസീലിൽ റിയോ ഡി ജനീറോയിൽ കായികമത്സരങ്ങൾക്കിടെ വർഗവിവേചനം തടയാനായി പുതിയ നിയമത്തിന് അംഗീകരാം. ബ്രസീൽ സൂപ്പർ ഫുട്ബോൾ താരം വിനീഷ്യസ് ജൂണിയറിന്റെ പേരിലാണ് ഈ നിയമം അറിയപ്പെടുക.
സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്നതിനിടെ വിനീഷ്യസ് ജൂണിയറിനെതിരേ കടുത്ത വർഗവിവേചനം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു ബ്രസീലിൽ വിനി ജൂണിയർ നിയമം എന്നപേരിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്.
വിനീഷ്യസ് ജൂണിയറിനെതിരായ വർഗവിവേചനത്തിനെതിരേ ബ്രസീലിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സ്പാനിഷ് ലാ ലിഗയിൽ വലെൻസിയയും റയൽ മാഡ്രിഡും തമ്മിൽ കഴിഞ്ഞ മാസം നടന്ന മത്സരത്തിനിടെയായിരുന്നു വിനീഷ്യസിനെതിരായ വംശീയത അരങ്ങേറിയത്.