ജയം തുടർന്ന് ഗണ്ണേഴ്സ്
Monday, March 20, 2023 2:19 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന്റെ കുതിപ്പ് തുടരുന്നു. ഹോം മത്സരത്തിൽ ആഴ്സണൽ 4-1ന് ക്രിസ്റ്റൽ പാലസിനെ തകർത്തു. ഗണ്ണേഴ്സിനായി ബുകായൊ സാക്ക ഇരട്ട ഗോൾ നേടി. ലീഗിൽ ആഴ്സണലിന്റെ 22-ാം ജയമാണ്. ചെൽസിക്കും ടോട്ടൻഹാം ഹോട്ട്സ്പുറിനും സമനില. ചെൽസി ഹോം മത്സരത്തിൽ എവർട്ടണിനോട് 2-2നും ടോട്ടൻഹാം 3-3ന് സതാംപ്ടണുമായും സമനിലയിൽ പിരിഞ്ഞു.
28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി ആഴ്സണലാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി (61), മാഞ്ചസ്റ്റർ യുണൈറ്റഡ് (50), ടോട്ടൻഹാം (49) ടീമുകളാണ് പിന്നാലെയുള്ളത്.