ലോകകപ്പ് സന്നാഹം: ഇന്ത്യ തോറ്റു
Monday, February 6, 2023 11:58 PM IST
കേപ്ടൗണ്‍ (ദക്ഷിണാഫ്രിക്ക): ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഓസ്ട്രേലിയയോട് 44 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടു.
സ്കോർ: ഓസ്ട്രേലിയ 129/8 (20), ഇന്ത്യ 85 (16).
നാളെ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ അടുത്ത സന്നാഹമത്സരം. 10 മുതൽ ആരംഭിക്കുന്ന ലോകകപ്പിൽ, 12ന് പാക്കിസ്ഥാനെതിരേയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം.