ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​നെ 2047 ആ​കു​ന്പോ​ഴേ​ക്കും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും മു​ൻ​നി​ര​യി​ൽ എ​ത്തി​ക്കു​മെ​ന്ന് ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ.

അ​ടു​ത്ത 24 വ​ർ​ഷ​ത്തേ​ക്കു​ള്ള ഇ​ന്ത്യ​ൻ ഫു​ട്ബോ​ളി​ന്‍റെ സ്ട്രാ​റ്റ​ജി​ക് റോ​ഡ് മാ​പ്പ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ക​ല്യാ​ണ്‍ ചൗ​ബേ​യും ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷാ​ജി പ്ര​ഭാ​ക​ര​നും അ​വ​ത​രി​പ്പി​ച്ചു. 25 വ​ർ​ഷ​ത്തി​ന​പ്പു​റം ഫു​ട്ബോ​ളിൽ ഇ​ന്ത്യ​യെ നി​ർ​ണാ​യ​ക നി​ര​യി​ലെ​ത്തി​ക്കു​മെ​ന്ന് ഷാ​ജി പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.


ആ​റു ഘ​ട്ട​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് 2047 വ​രെ​യു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ൾ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2022 മു​ത​ൽ 2026 വ​രെ​യു​ള്ള പു​തി​യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രാ​ജ്യ​ത്ത് ഫു​ട്ബോ​ൾ മേ​ഖ​ല​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​നം വി​ല​യി​രു​ത്തും. ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ നി​ര​യി​ൽ നാ​ലാം റാ​ങ്കി​ലെ​ത്താ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത് - എഐഎഫ്എഫ് നേതൃത്വം അറിയിച്ചു.