മോഹൻ ബഗാനെ വീഴ്ത്തി
Friday, April 4, 2025 12:56 AM IST
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസൺ രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തിൽ ജംഷഡ്പുർ എഫ്സിക്കു ജയം.
ലീഗ് വിന്നേഴ്സ് ആയ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിന് എതിരേ രണ്ടു ഗോളുകൾക്ക് ജംഷഡ്പുർ എഫ്സി കീഴടക്കി. ഹാവിയർ സിവേറിയൊ (24'), ഹാവി ഹെർണാണ്ടസ് (90+1') എന്നിവരായിരുന്നു ജംഷഡ്പുരിനു വേണ്ടി ഗോൾ നേടിയത്.