എല്‍ ക്ലാസിക്കോ ഫൈനല്‍
Friday, April 4, 2025 12:56 AM IST
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ ഫുട്ബോള്‍ ആരാധകര്‍ കാത്തിരുന്ന റയല്‍ മാഡ്രിഡ് x എഫ്സി ബാഴ്സലോണ, എല്‍ ക്ലാസിക്കോ ഫൈനല്‍. രണ്ടാം സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചതോടെയാണിത്.
ആദ്യ സെമിയില്‍ ഇരുപാദങ്ങളിലുമായി റയല്‍ സോസിഡാഡിനെ 4-5നു കീഴടക്കി റയല്‍ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. അതേ വ്യത്യാസത്തിലാണ് ബാഴ്സലോണയുടെ സെമി ജയം എന്നതും ശ്രദ്ധേയം.
രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ബാഴ്സലോണ 1-0ന് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ചു. ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദം 4-4 സമനിലയില്‍ കലാശിച്ചിരുന്നു.