ബ്രസീൽ, അർജന്റീന കളത്തിൽ
Sunday, October 10, 2021 12:27 AM IST
ബുവാനോസ് ആരീസ് (അർജന്റീന): ഫിഫ ഖത്തർ ലോകകപ്പ് ഫുട്ബോൾ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്റീനയും കളത്തിൽ. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിലെ ഒന്പത് മത്സരങ്ങൾ പൂർത്തിയാക്കിയ ബ്രസീലും അർജന്റീനയും ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.
ഒന്പത് ജയത്തിലൂടെ 27 പോയിന്റുമായി ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. അർജന്റീന (19) രണ്ടാമതുണ്ട്.
ബ്രസീൽ എവേ പോരാട്ടത്തിൽ കൊളംബിയയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 2.30നാണ് മത്സരം. നാളെ പുലർച്ചെ 5.00ന് അർജന്റീന ഹോം മത്സരത്തിൽ ഉറുഗ്വെയെ നേരിടും.
ഇന്ത്യ x നേപ്പാൾ
മാലി: സാഫ് ചാന്പ്യൻഷിപ്പ് ഫുട്ബോളിൽ ഇന്ത്യൻ പുരുഷന്മാർ ഇന്ന് നേപ്പാളിനെതിരേ ഇറങ്ങും. രാത്രി 9.30നാണ് മത്സരം. ഇന്ത്യക്ക് ഇതുവരെ ജയം നേടാനായിട്ടില്ല. രണ്ട് മത്സരങ്ങളിൽ രണ്ട് പോയിന്റുമായി നാലാമതാണ് ഇന്ത്യ. നേപ്പാൾ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തും.