ഇനി ‘സർ’ ഹാമിൽട്ടണ്
Tuesday, November 24, 2020 11:15 PM IST
ലണ്ടൻ: എഫ് വണ്‍ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അംഗീകാരമായ നൈറ്റ് പദവി (സർ) നൽകി ആദരിക്കുമെന്ന് സൂചന. 2021 ന്യൂ ഇയർ അംഗീകാരമായായിരിക്കും സർ പദവി ഹാമിൽട്ടണിനു ലഭിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഹാമിൽട്ടണിനെ നാമനിർദേശം ചെയ്തത്. ഏഴ് തവണ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് സ്വന്തമാക്കി ഹാമിൽട്ടണ് ജർമൻ ഇതിഹാസതാരമായ മൈക്കിൾ ഷൂമാർക്കറിന്റെ റിക്കാർഡിനൊപ്പമെത്തിയിരുന്നു.
ടെന്നീസ് താരം ആൻഡി മുറെയ്ക്ക് 2017ൽ നൈറ്റ് പദവി ലഭിച്ചിട്ടുണ്ട്. അതേസമയം, കായിക താരങ്ങൾക്ക് സർ പദവി നൽകരുതെന്നാണ് തന്റെ അഭിപ്രായമെന്ന് മുറെ വ്യക്തമാക്കി.