നെയ്മർ, കുടീഞ്ഞോ ബ്രസീൽ ടീമിൽ
Sunday, September 20, 2020 12:05 AM IST
റിയോ ഡി ജനീറൊ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നെയ്മർ, ഫിലിപ്പെ കുടീഞ്ഞോ, റോബർട്ടോ ഫിർമിനോ, റോഡ്രിഗോ തുടങ്ങിയവർ ഉൾപ്പെട്ടു. ഒക്ടോബർ ഒന്പതിന് ബൊളീവിയയ്ക്കെതിരേയും 13ന് പെറുവിനെതിരേയുമാണ് ബ്രസീലിന്റെ മത്സരങ്ങൾ.
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാർച്ചിൽ ആരംഭിക്കേണ്ടതായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ആദ്യം സെപ്റ്റംബറിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റുകയായിരുന്നു.