ഇംഗ്ലണ്ടിനു പരന്പര
Monday, August 3, 2020 12:16 AM IST
സ​താം​പ്ടണ്‍: ജോ​ണി ബെ​യ​ര്‍‌​സ്റ്റോ​വി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് മി​ക​വി​ല്‍ അ​യ​ര്‍ല​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ നാ​ല് വി​ക്ക​റ്റിന് ഇം​ഗ്ല​ണ്ട് ജ​യി​ച്ചു. 213 റ​ണ്‍സ് ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റേ​ന്തി​യ ഇം​ഗ്ല​ണ്ട് 32.3 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ വി​ജ​യം സ്വ​ന്ത​മാ​ക്കി. ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ട് വി​ജ​യി​ച്ചി​രു​ന്നു. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര 2-0ത്തി​ന് ആ​തി​ഥേ​യ​ര്‍ സ്വ​ന്ത​മാ​ക്കി.

41 പ​ന്തി​ല്‍ 14 ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 82 റ​ണ്‍സ് നേ​ടി​യ ബെ​യ​ര്‍‌​സ്റ്റോ​യു​ടെ പ്ര​ക​ട​ന​ത്തി​നൊ​പ്പം ഏ​ഴാം വി​ക്ക​റ്റി​ല്‍ ഡേ​വി​ഡ് വി​ല്ലി-​സാം ബി​ല്ലിം​ഗ്‌​സ് കൂ​ട്ടു​കെ​ട്ടും ഇം​ഗ്ല​ണ്ടി​നെ തു​ണ​ച്ചു.ഇ​രു​വ​രും പു​റ​ത്താ​കാ​തെ 79 റ​ണ്‍സ് കൂ​ട്ടു​കെ​ട്ടാ​ണു​ണ്ടാ​ക്കി​യ​ത്. 61 പ​ന്തി​ല്‍ ആ​റു ഫോ​റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സാം ​ബി​ല്ലിം​ഗ്‌​സ് 46 റ​ണ്‍സ് നേ​ടി​യ​പ്പോ​ള്‍ അ​ഞ്ചു ഫോ​റും ര​ണ്ടു സി​ക്‌​സും സ​ഹി​തം 46 പ​ന്തി​ല്‍ 47 റ​ണ്‍സാ​ണ് ഡേ​വി​ഡ് വി​ല്ലി അ​ടി​ച്ചെ​ടു​ത്ത​ത്.


ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ര്‍ല​ൻഡ് കു​ര്‍ട്ടി​സ് കാം​പെ​റു​ടെ ബാ​റ്റിം​ഗ് മി​ക​വി​ല്‍ നി​ശ്ചി​ത ഓ​വ​റി​ല്‍ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 212 റ​ണ്‍സെ​ടു​ക്കു​ക​യാ​യി​രു​ന്നു. 87 പ​ന്തി​ല്‍ എ​ട്ടു ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാം​പെ​ര്‍ 68 റ​ണ്‍സ് നേ​ടി. ഇം​ഗ്ല​ണ്ടി​നാ​യി ആ​ദി​ല്‍ റ​ഷീ​ദ് മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ഡേ​വി​ഡ് വി​ല്ലി​യും സാ​ഖി​ബ് മ​ഹ്മൂ​ദും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.