ഹോൾഡർ സ്റ്റാർ
Thursday, July 16, 2020 12:18 AM IST
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ചരിത്രനേട്ടം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസണ്‍ ഹോൾഡർ. ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ 862 റേറ്റിംഗ് പോയിന്റുമായി ഹോൾഡർ രണ്ടാം സ്ഥാനത്തെത്തി.
കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വെസ്റ്റ് ഇൻഡീസ് ബൗളർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റാണിത്. രണ്ടായിരത്തിൽ കോട്നി വാൽഷിന്റെ 866 പോയിന്റായിരുന്നു ഒരു വിൻഡീസ് താരത്തിന്റെ ഇതിനു മുന്‍പത്തെ മികച്ച റേറ്റിംഗ്. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഹോൾഡറാണ് ഒന്നാം സ്ഥാനത്ത്.