ആര്. വിഷ്ണു കേരളത്തെ നയിക്കും
Friday, November 22, 2019 11:50 PM IST
ആലുവ: നാലാമത് നാഷണല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരള ജൂണിയര്‍ ടീമിനെ നയിക്കാൻ ആലുവ ജനസേവയിലെ ആർ. വിഷ്ണുവിന് നിയോഗം. 2019 നവംബര്‍ 23, 24 തീയതികളില്‍ പോണ്ടിച്ചേരി ലാസ്പെട്ട് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ ഹാള്‍ ഗ്രൗണ്ടിലാണ് ദേശീയ ചാന്പ്യൻഷിപ്.
കഴിഞ്ഞയാഴ്ച തലശേരിയില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് വിഷ്ണുവിന് ക്യാപ്റ്റൻസ്ഥാനം നേടിക്കൊടുത്തത്. ജനസേവയുടെ സംരക്ഷണത്തില്‍ കഴിയുന്ന വിഷ്ണു നെടുമ്പാശേരി എംഎഎച്ച്എസില് പത്താം ക്ലാസ് വിദ്യാർഥിയാണ്.