ശീമാട്ടിയില്‍ വെഡ്ഡിംഗ് മാറ്റേഴ്സ് തുറന്നു
Monday, December 16, 2024 1:26 AM IST
കൊച്ചി: കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടിയില്‍ വിവാഹ വസ്ത്രങ്ങള്‍ക്കു മാത്രമായുള്ള വെഡ്ഡിംഗ് മാറ്റേഴ്സ് പ്രവര്‍ത്തനമാരംഭിച്ചു. വരനും വധുവിനും ഉള്‍പ്പെടെ വിവാഹ ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ വസ്ത്രങ്ങള്‍ക്കും ആക്സസറീസീനും മാത്രമായി ശീമാട്ടിയുടെ ആറാം നിലയില്‍ ആരംഭിച്ച എക്സ്ക്ലൂസീവ് ഫ്ലോര്‍ ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന് ഉദ്ഘാടനം ചെയ്തു.
ഉപഭോക്താക്കള്‍ക്ക് സുഗമമായ വിവാഹ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണു വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ശീമാട്ടി ലക്ഷ്യമിടുന്നത്.
കേരള, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, വെസ്റ്റേണ്‍, അറബിക് വിവാഹ വസ്ത്രങ്ങളും ആക്സസറീസും, ഫുട്വെയേഴ്സും തുടങ്ങി വിവാഹാഘോഷങ്ങള്ക്കായുള്ള എല്ലാം ഒരു ഫ്ലോറില്‍ ഒരുമിപ്പിക്കുകയാണ് വെഡ്ഡിംഗ് മാറ്റേഴ്സിലൂടെ ശീമാട്ടി.