ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ! സംഗതി തട്ടിപ്പ്
Monday, December 16, 2024 1:26 AM IST
ലുലുവിന്റെ ക്രിസ്മസ് സമ്മാനമായി ആറായിരം രൂപ നല്‍കുന്നതായുള്ള സന്ദേശം വ്യാജം. കോട്ടയത്ത് ലുലുവിന്റെ പുതിയ മാള്‍ ഉദ്ഘാടന ചടങ്ങിന്റെ പിന്നാലെയാണ് വാട്സാപ് ഗ്രൂപ്പുകളില്‍ സന്ദേശം എത്തിയത്. ഇതൊടെ ഗ്രൂപ്പുകളില്‍നിന്നും ഗ്രൂപ്പുകളിലേക്ക് സന്ദേശം പറന്നു.
വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നവരാണ് ഇത്തരം ലിങ്കുകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. സന്ദേശം അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ മിക്കവരും അപ്പോള്‍ത്തന്നെ ഫ്രണ്ട്ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യുന്നു. ലുലുവിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും ഒഫീഷ്യല്‍ സമൂഹമാധ്യമങ്ങളിലുമായിരിക്കും ലുലുവിൽനിന്നുള്ള ഓഫറുകള്‍ നല്‍കുന്നത്.