എയുഎമ്മില്‍ 10,000 കോടി പിന്നിട്ട് ഇക്വിറസ് വെല്‍ത്ത്
Monday, December 16, 2024 1:26 AM IST
കൊച്ചി: രാജ്യത്തെ പ്രമുഖ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറസ് വെല്‍ത്ത്, അസറ്റ് അണ്ടര്‍ മാനേജ്മെന്റില്‍ 10,000 കോടി രൂപ എന്ന നേട്ടം കൈവരിച്ചു.
അടുത്തിടെ ഇക്വിറസ് വെല്‍ത്ത് കേരളത്തില്‍ ഏറ്റവും വലിയ നോണ്‍ബാങ്ക് വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനമായി മാറിയിരുന്നു.18 മാസത്തിനുള്ളില്‍ എയുഎം ഇരട്ടിയാക്കിയ ഇക്വിറസ് വെല്‍ത്ത്, സ്മോള്‍ക്യാപ് പിഎംഎസ് സ്ട്രാറ്റജി, കസ്റ്റമൈസ്ഡ് യു എച്ച്എന്‍ഐ. ഓഹരി നിക്ഷേപം ഉള്‍പ്പെടെ വ്യത്യസ്തമായ പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കായി നല്‍കിവരുന്നത്.