കൊ​​​ച്ചി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​ല​​​നിൽക്കു ന്പോഴും എ​​​ണ്ണ​​​വി​​​ല വ​​​ൻ​​​തോ​​​തി​​​ൽ ഇ​​​ടി​​​യു​​​ന്നു. എ​​​ന്നി​​​ട്ടും വി​​​ല കു​​​റ​​​യ്ക്കാ​​​ൻ കേ​​​ന്ദ്രം ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ല. വി​​​ല കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​മി​​​ല്ല.

ഒ​​​ക്‌ടോ​​​ബ​​​ർ ഏ​​​ഴി​​​ന് ബാ​​​ര​​​ലി​​​ന് (159 ലി​​​റ്റ​​​ർ) 81 ഡോ​​​ള​​​റോ​​​ളം എ​​​ത്തി​​​യ എ​​​ണ്ണ​​​വി​​​ല വീ​​​ണ്ടും കു​​​ത്ത​​​നേ ഇ​​​ടി​​​ഞ്ഞ് 73.09 ഡോ​​​ള​​​റി​​​ലേ​​​ക്ക് എ​​​ത്തി. ഒ​​​ക്‌ടോ​​​ബ​​​ർ ആ​​​ദ്യം ഇ​​​റാ​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് എ​​​ണ്ണ​​​വി​​​ല പൊ​​​ടു​​​ന്ന​​​നെ ഉ​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും വീ​​​ണ്ടും അ​​​തു കു​​​ത്ത​​​നേ ഇ​​​ടി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്താ​​​ൽ വ​​​ല​​​യു​​​ന്ന പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ പോ​​​ലും പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ഇ​​​ന്ത്യ​​​യി​​​ലുള്ള​​​ത്ര വി​​​ല ഇ​​പ്പോ​​ഴു​​മി​​ല്ല.

പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​​ന്ന​​​ല​​​ത്തെ പെ​​​ട്രോ​​​ൾ വി​​​ല 74.10 ഇ​​​ന്ത്യ​​​ൻ രൂ​​​പ​​​യാ​​​ണ് (247.03 പാ​​​ക്കി​​​സ്ഥാ​​​നി രൂ​​​പ - ഒ​​​രു പാ​​​ക്കി​​​സ്ഥാ​​​നി രൂ​​​പ​​​യ്ക്ക് 30 പൈ​​​സ​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​യു​​​മാ​​​യു​​​ള്ള വി​​​നി​​​മ​​​യ നി​​​ര​​​ക്ക്), ഡീ​​​സ​​​ലി​​​ന് 75.38 രൂ​​​പ​​​യും (251.29 പാ​​​ക്കി​​​സ്ഥാ​​​നി രൂ​​​പ). സാ​​​ന്പ​​​ത്തി​​​ക മാ​​​ന്ദ്യം മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പാ​​​ക് സ​​​ർ​​​ക്കാ​​​ർ പ​​​ല​​ത​​​വ​​​ണ വി​​​ല കൂ​​​ട്ടി​​​യ​​​താ​​​ണ് പെ​​​ട്രോ​​​ളി​​​നും ഡീ​​​സ​​​ലി​​​നും ഇ​​​വി​​​ടെ ഇ​​​ത്ര​​​യും വി​​​ല​​​യാ​​​കാ​​​ൻ കാ​​​ര​​​ണം.

ന​​​മ്മു​​​ടെ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ക​​​ന​​​ത്ത നി​​​കു​​​തി​​​ക​​​ളും എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ധൂ​​​ർ​​​ത്തു​​​മെ​​​ല്ലാം പാ​​​വം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ ത​​​ല​​​യി​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​ണെ​​​ങ്കി​​​ലും എ​​​ണ്ണ​​​വി​​​ല കൂ​​​ട്ടി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ന്‍റെ ന​​​ട്ടെ​​​ല്ലൊ​​​ടി​​​യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് മി​​​ക്ക രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കും യാ​​​തൊ​​​രു ആ​​​ശ​​​ങ്ക​​​യു​​​മി​​​ല്ല.

അ​​​ടു​​​ത്തി​​​ടെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ഐ​​​സി​​​ആ​​​ർ​​​എ റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ൽ​​നി​​​ന്ന് 15 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ൽ​​നി​​​ന്ന് 12 രൂ​​​പ​​​യും ലാ​​​ഭം നേ​​​ടു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ​​​ക്കു​​​ക​​​ൾ. രാ​​​ജ്യ​​​ത്ത് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ശ​​​ന്പ​​​ളം ന​​​ൽ​​​കു​​​ന്ന​​​തും അ​​​വ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തും എ​​​ണ്ണ​​​ക്ക​​​ന്പ​​​നി​​​ക​​​ളാ​​​ണ്. എ​​​ന്നി​​​ട്ടും ഇ​​​വ​​​രു​​​ടെ ലാ​​​ഭം ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി​​​യാ​​​യി പെ​​​രു​​​കു​​​ക​​​യാ​​​ണ്.


എ​​​ണ്ണ​​​വി​​​ല 70-80 ഡോ​​​ള​​​റി​​​നു​​​ള്ളി​​​ൽ നി​​​ന്നാ​​​ൽ എ​​​ണ്ണ​​​വി​​​ല കു​​​റ​​​യ്ക്കു​​​മെ​​​ന്ന് പൊ​​​തു​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​യു​​ട​​ൻ പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രി ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​ന്നാ​​ൽ ഇ​​​പ്പോ​​​ൾ ഇ​​​തേ​​​ക്കു​​​റി​​​ച്ച് ഒ​​രു മി​​​ണ്ടാ​​​ട്ട​​വു​​മി​​​ല്ല.

യു​​​ദ്ധ​​​സാ​​ഹ​​ച​​ര്യ​​മാ​​ണു എ​​​ണ്ണ​​​വി​​​ല 60 ഡോ​​​ള​​​റി​​​ലും മു​​ക​​ളി​​ൽ എ​​ത്തി​​ച്ച​​തെ​​​ന്നാ​​​ണ് ഈ ​​​രം​​​ഗ​​​ത്തെ വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ര​​​ണ്ടാ​​​മ​​​ത്തെ അ​​​സം​​​സ്കൃ​​​ത എ​​​ണ്ണ ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കാ​​​രാ​​​ണു ചൈ​​​ന. ചൈ​​​നീ​​​സ് സാ​​​ന്പ​​​ത്തി​​​ക വ്യ​​​സ്ഥ​​​യി​​​ൽ മാ​​​ന്ദ്യ​​​ഭീ​​​തി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചൈ​​​ന​​​യു​​​ടെ എ​​​ണ്ണ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ൽ വ​​​ൻ കു​​​റ​​​വു​​​ണ്ടാ​​​യി.

യു​​​എ​​​സി​​​ൽ തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളും എ​​​ണ്ണ​ ഉ​​​പ​​ഭോ​​​ഗം കു​​​റ​​​യാ​​ൻ കാ​​ര​​ണ​​മാ​​യി. എ​​​ണ്ണ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ച്ച്, വി​​​ല പി​​​ടി​​​ച്ചു​​നി​​​ർ​​​ത്താ​​​ൻ ഒ​​​പെ​​​ക് രാ​​​ജ്യ​​​ങ്ങ​​​ൾ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും അ​​​തു ഫ​​​ലം ക​​ണ്ടി​​ല്ല. കൂ​​​ടു​​​ത​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ അ​​​ത് എ​​​ണ്ണ​​​വി​​​ല കൂ​​​ട്ടി​​​ല്ലെ​​​ന്നും ത​​​ങ്ങ​​​ളു​​​ടെ രാ​​​ജ്യ​​​ത്തെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യ്ക്കു തി​​​രി​​​ച്ച​​​ടി നേ​​​രി​​​ടു​​​മെ​​​ന്നും ഒ​​പെ​​ക് അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ തി​​​രി​​​ച്ച​​​റി​​​ഞ്ഞു ക​​​ഴി​​​ഞ്ഞു.

ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​പ​​​റേ​​​ഷ​​​ൻ, ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം, ഭാ​​​ര​​​ത് പെ​​​ട്രോ​​​ളി​​​യം എ​​​ന്നീ ഇ​​​ന്ത്യ​​​ൻ എ​​​ണ്ണ​​ക്ക​​​മ്പ​​​നി​​​ക​​​ളെ​​ല്ലാം കൂ​​ടി ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​വ​​​ർ​​​ഷം നേ​​​ടി​​​യ ലാ​​ഭം പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കോ​​​ടി​​​യാ​​ണ്.