അമൽ ജ്യോതിയും സിന്തൈറ്റ് ഇൻഡസ്ട്രീസും ധാരണാപത്രം ഒപ്പുവച്ചു
Wednesday, April 9, 2025 11:43 PM IST
കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ് ഫുഡ് ടെക്നോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോകത്തിലെ മുൻനിര സുഗന്ധവ്യഞ്ജന സംസ്കരണ കമ്പനിയായ സിന്തൈറ്റ് ഇൻഡസ്ട്രീസുമായി ധാരണാപത്രം ഒപ്പുവച്ചു.
അമൽ ജ്യോതി വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും ഗവേഷണത്തിനുമുള്ള അവസരങ്ങൾ ഒരുക്കുക, കമ്പനി വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിശീലനവും തൊഴിലവസരങ്ങളും ഒരുക്കുക, സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കൂടുതൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുക, മറ്റ് സാങ്കേതികവിദ്യ സഹായങ്ങൾ ഒരുക്കുക തുടങ്ങിയ പത്തോളം മേഖലകളിലെ സഹകരണമാണ് ഈ ധാരണ ലക്ഷ്യം വയ്ക്കുന്നത്.
സിന്തൈറ്റ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, സീനിയർ എച്ച്ആർ മാനേജർമാരായ ബെൻ പാറക്കൽ, സിന്ധു അശോക്, അമൽ ജ്യോതി കോളജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, ഡയറക്ടർ ഓഫ് ഇൻക്യൂബഷൻ ആൻഡ് ഇൻഡസ്ട്രി കണക്ട് ഡോ. ഷെറിൻ സാം ജോസ്, കോളജ് അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസർ റോണി ടോം, ഫൂഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ജെ.ആർ. അനൂപ് രാജ് എന്നിവർ പങ്കെടുത്തു.