അജ്മല്‍ ബിസ്മിയില്‍ വിഷു ലാഭക്കണി ഓഫര്‍
Wednesday, April 9, 2025 11:43 PM IST
കൊച്ചി: അജ്മല്‍ ബിസ്മിയില്‍ 70 ശതമാനം വരെയുള്ള വിലക്കിഴിവും കോംബോ സമ്മാനങ്ങളുമായി ‘വിഷു ലാഭക്കണി’സെയില്‍ ആരംഭിച്ചു. ടിവി വാങ്ങുമ്പോള്‍ ടിവി ഫ്രീ, റഫ്രിജറേറ്ററുകള്‍ക്കൊപ്പം മിക്സി, സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം സ്മാര്‍ട്ട് വാച്ച്, ലാപ്ടോപ്പിനൊപ്പം സൗണ്ട്ബാര്‍ എന്നിവ സമ്മാനങ്ങളായി ലഭിക്കും. 50 ശതമാനം വിലക്കിഴിവില്‍ കസ്റ്റമറുടെ ഇഷ്ടാനുസരണം കോംബോകള്‍ തെരഞ്ഞെടുക്കാം.
ബ്ല്യൂ സ്റ്റാര്‍, എല്‍ജി, സാംസംഗ്, വോള്‍ട്ടാസ്, ഡെയ്ക്കിന്, ലോയ്ഡ്, ഹയര്‍, ഗോദ്റെജ്, ഐഎഫ്ബി, പാനസോണിക്, വേള്‍പൂള്‍ മുതലായ ബ്രാന്‍ഡുകളുടെ എസികളുടെ 70ലധികം മോഡലുകളുണ്ട്. ഒരു ടണ്‍ എസികള്‍ 23,990 രൂപ മുതലും 1.5 ടണ്‍ എസികള്‍ 26,990 രൂപ മുതലും രണ്ടു ടണ്‍ എസികള്‍ 34,990 രൂപ മുതലും ആരംഭിക്കുന്നു
സീറോ ശതമാനം പലിശനിരക്കിൽ പ്രോസസിംഗ് ഫീസില്ലാതെ സീറോ ഡൗണ്‍ പേമെന്റില്‍ 30 മാസത്തെ ഇഎംഐ സൗകര്യത്തോടെയും എസികള്‍ സ്വന്തമാക്കാം. പഴയ എസികള്‍ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയ സ്റ്റാര്‍ റേറ്റഡ് എസികള്‍ വാങ്ങുമ്പോള്‍ 4,500 രൂപ വരെ ലാഭവും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് പര്‍ച്ചേസിലൂടെ എസികള്‍ വാങ്ങുമ്പോള്‍ 26 ശതമാനം വരെ കാഷ്ബാക്കും ലഭ്യമാണ്.
സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 9,990 രൂപ മുതലും ഡബിള്‍ ഡോര്‍ 18,990 രൂപ മുതലും സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകള്‍ 47,900 രൂപ മുതലും ലഭിക്കും. 32 ഇഞ്ച് സ്മാര്‍ട്ട് ടിവികള്‍ 6,990 രൂപ മുതലും 43 ഇഞ്ച് 11,990 രൂപ മുതലും വിലക്കിഴിവില്‍ വാങ്ങാമെന്ന് അധികൃതർ അറിയിച്ചു.