നന്തിലത്ത് ജിമാർട്ടിന്റെ 57-ാം ഷോറൂം പരപ്പനങ്ങാടിയിൽ തുടങ്ങി
Wednesday, April 9, 2025 11:43 PM IST
തൃശൂർ: ഗൃഹോപകരണ ഇലക്ട്രോണിക് ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി മാർട്ടിന്റെ 57-ാമത് ഹൈടെക് ഷോറൂം പരപ്പനങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു. തിരൂർ- കോഴിക്കോട് റോഡിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, വാർഡ് കൗണ്‍സിലർ മഞ്ജുഷ പ്രലോഷ് എന്നിവർചേർന്ന് ദീപം തെളിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ് ആദ്യവില്പന നിർവഹിച്ചു.
ചടങ്ങിൽ നന്തിലത്ത് ഗ്രൂപ്പ് സിഇഒ പി.എ. സുബൈർ, അഡ്മിനിസ്ട്രേഷൻ മാനേജർ എൻ.പി. ജോയ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടാണ് നന്തിലത്ത് ജി മാർട്ട് നൽകുന്നത്. ചില്ലാക്സ് ഓഫറിലൂടെ 10 മാരുതി എസ്പ്രസോ കാറുകൾ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.