ടാൽറോപ്പിന്റെ വില്ലേജ് പാർക്ക് മട്ടന്നൂരിൽ
Wednesday, April 9, 2025 11:43 PM IST
മട്ടന്നൂർ: ഗ്രാമങ്ങളെ സാങ്കേതികവിദ്യയുടെയും സംരംഭകത്വത്തിന്റെയും പ്രദേശങ്ങളാക്കി മാറ്റുന്ന ടാൽറോപ്പിന്റെ വില്ലേജ് പാർക്ക് കണ്ണൂർ മട്ടന്നൂർ നഗരസഭയിൽ തുടങ്ങി. കെ.കെ. ഷൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മികച്ച അടിസ്ഥാനസൗകര്യങ്ങളോടെയുള്ള വില്ലേജ് പാർക്കിൽ മിനി ഐടി പാർക്കിനു സമാനമായ വർക്ക്സ്പേസുണ്ട്. മികച്ച ഐടി പ്രഫഷണലുകളുടെയും ടെക്നോളജി വിദഗ്ധരുടെയും സേവനം ഇവിടെയുണ്ടാകും.
‘സിലിക്കൺ വാലി മോഡൽ മട്ടന്നൂർ’, ‘വൺ ക്രിയേറ്റർ ഫ്രം വൺ വാർഡ്’, ‘പിങ്ക് കോഡേഴ്സ്’ തുടങ്ങിയ പ്രോഗ്രാമുകളുടെ ലോഞ്ചും നടന്നു.
വില്ലേജ് പാർക്ക് ഇൻഫ്രാസ്ട്രക്ചർ പാർട്ണറായ പി. മുഹമ്മദ് ഹാരിസ്, ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ്സ് ജേതാവും ടാൽറോപ്പിന്റെ ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്പിലെ മാസ്റ്റർ ട്യൂട്ടറുമായ ഹാനി നവാസ്, വിദ്യാർഥി എം.വി. അഹമ്മദ് സിഷാൻ എന്നിവരെ ആദരിച്ചു.