ഹാക്കത്തോണ്‍ മത്സരം: ലൂംഎക്സ്ആര്‍ വിജയികൾ
Wednesday, April 9, 2025 11:43 PM IST
തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിക്കുന്ന ആഗോള ശ്രവ്യ-ദൃശ്യ വിനോദ ഉച്ചകോടിയായ വേവ്സിന്റെ ഭാഗമായി നടത്തിയ എക്സ്ആര്‍ ക്രിയേറ്റര്‍ ഹാക്കത്തോണ്‍ മത്സര വിജയികളെ പ്രഖ്യാപിച്ചു.
അഞ്ച് പ്രമേയങ്ങളില്‍ നിന്നായി അഞ്ച് വിജയികളെയാണ് തെരഞ്ഞെടുത്തത്. ഇമ്മേഴ്സീവ് ടൂറിസം പ്രമേയത്തില്‍ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട് അപ്പായ ലൂംഎക്സ്ആര്‍ വിജയികളായി.
സാവിയോ മനീഫര്‍, അവിനാഷ് അശോക്, മിഥുന് സജീവന്, വിഷ്ണു എന്നിവര്‍ അടങ്ങിയ സംഘമാണ് നേട്ടം സ്വന്തമാക്കിയത്. വിനോദ സഞ്ചാരത്തിനും യാത്രാനുഭവത്തിനും പുതിയ രൂപം പകര്‍ന്നു നല്‍കുന്നതാണ് എക്സ്ആര്‍ ക്രിയേറ്റര്‍ ഹാക്കത്തോണിനായി (എക്സ്ആര്‍സിഎച്ച്) ലൂംഎക്സ്ആര്‍ വികസിപ്പിച്ചെടുത്ത ട്രാവല്‍ ഗൈഡ്.
വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്നുകൊണ്ടുതന്നെ, ഉപയോക്താക്കള്‍ക്ക് ഒന്നിലധികം സ്ഥലങ്ങള്‍ വെര്‍ച്വലായി കാണാന്‍ കഴിയും. യാത്രക്കാരെ സംവേദനാത്മകമായി ലക്ഷ്യസ്ഥാനങ്ങള്‍ മുന്‍കൂട്ടി കാണാനും, യാത്രാ ആസൂത്രണം കാര്യക്ഷമവും മികച്ചതുമാക്കുന്നതിനും സംരംഭം സഹായിക്കും.