പണനയം വളർച്ചയെ പിന്തുണയ്ക്കും: ഹർഷ് ദുഗർ
Wednesday, April 9, 2025 11:43 PM IST
കൊച്ചി: ആഗോളതലത്തിലെ വെല്ലുവിളികളും വാണിജ്യരംഗത്തെ ആഘാതങ്ങളും നിലനിൽക്കുന്പോഴും വളർച്ചയെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയാണു റിസർവ് ബാങ്കിന്റെ പണനയത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഹർഷ് ദുഗർ പറഞ്ഞു.
റിപ്പോ നിരക്കിൽ വരുത്തിയ കുറവ് വായ്പാചെലവ് കുറയ്ക്കും. ഓഹരി നിക്ഷേപത്തെ ത്വരിതപ്പെടുത്താനും സുസ്ഥിര സാമ്പത്തികവളര്‍ച്ചയെ പിന്തുണയ്ക്കാനും സഹായകമാകും.
പലിശനിരക്ക് നിയന്ത്രിക്കാനും അതുവഴി വായ്പാവളര്‍ച്ച സാധ്യമാക്കാനും റിസര്‍വ് ബാങ്ക് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.