ഓഹരിവിപണിയിൽ തിരിച്ചുവരവ്
Wednesday, April 9, 2025 2:41 AM IST
മുംബൈ: തിങ്കളാഴ്ച വൻ തകർച്ച നേരിട്ട ഇന്ത്യൻ ഓഹരിവിപണി ഇന്നലെ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 1089 പോയിന്റും നിഫ്റ്റി 374 പോയിന്റും ഉയർന്നു. തുടർച്ചയായ മൂന്നു ദിവസം തകർച്ച നേരിട്ടശേഷമാണു വിപണി നേട്ടത്തിലെത്തിയത്.
തിങ്കളാഴ്ച സെൻസെക്സ് 2227 പോയിന്റും നിഫ്റ്റി 743 പോയിന്റും ഇടിഞ്ഞിരുന്നു. ആഗോള ഓഹരിവിപണിയിലും ഇന്നലെ ഉയർച്ചയുണ്ടായി. തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവയൊഴികെയുള്ള ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിൽ ക്ലോസ് ചെയ്തു.
അമേരിക്കൻ ഓഹരിവിപണി ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെ അറുപതോളം രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പകരം തീരുവ ഇന്നു പ്രാബല്യത്തിലാകും.