കൊ​​​ച്ചി: 11ന് ​​​ന​​​ട​​​ക്കു​​​ന്ന ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണി​​​ന്‍റെ റൂ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. പു​​​ല​​​ര്‍​ച്ചെ നാ​​​ലി​​​ന് മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ഫ്ളാ​​​ഗ് ഓ​​​ഫ്. എം​​​ജി റോ​​​ഡ് വ​​​ഴി തേ​​​വ​​​ര ജം​​​ഗ്ഷ​​​ന്‍, ഓ​​​ള്‍​ഡ് തേ​​​വ​​​ര റോ​​​ഡ്, ച​​​ര്‍​ച്ച് ലാ​​​ന്‍​ഡിം​​​ഗ് റോ​​​ഡ്, ഫോ​​​ര്‍​ഷോ​​​ര്‍ റോ​​​ഡ്, മ​​​റൈ​​​ന്‍ ഡ്രൈ​​​വ്, ഗോ​​​ശ്രീ പാ​​​ലം ജം​​​ഗ്ഷ​​​ൻ, ചാ​​​ത്യാ​​​ത്ത് വാ​​​ക്ക്‌​​​വേ​​​യി​​​ൽ തി​​​രി​​​ഞ്ഞ് ഗോ​​​ശ്രീ പാ​​​ലം, ക​​​ണ്ടെ​​​യ്ന​​​ര്‍ റോ​​​ഡ് വ​​​ഴി ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ ജം​​​ഗ്ഷ​​​നി​​​ലെ​​​ത്തും.

തി​​​രി​​​ച്ച് ക​​​ണ്ടെ​​​യ്ന​​​ര്‍ റോ​​​ഡ് വ​​​ഴി മ​​​റൈ​​​ന്‍ ഡ്രൈ​​​വ്, ഫോ​​​ര്‍​ഷോ​​​ര്‍ റോ​​​ഡ്, ഹോ​​​സ്പി​​​റ്റ​​​ല്‍ റോ​​​ഡ് വ​​​ഴി മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ല്‍ സ​​​മാ​​​പി​​​ക്കും. 42.195 കി​​​ലോമീ​​​റ്റ​​​റാ​​​ണു മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ദൂ​​​രം.

ഹാ​​​ഫ് മാ​​​ര​​​ത്ത​​​ണ്‍ (21.097 കി​​​ലോ​​​മീ​​​റ്റ​​​ർ) രാ​​​വി​​​ലെ അ​​​ഞ്ചി​​​നാ​​​രം​​​ഭി​​​ക്കും. പ​​​ത്തു കി​​​ലോ​​​മീ​​​റ്റ​​​ർ, മൂ​​​ന്നു കി​​​ലോ​​​മീ​​​റ്റ​​​ർ ഗ്രീ​​​ൻ റ​​​ൺ, 1.3 കി​​​ലോ​​മീ​​​റ്റ​​​ര്‍ സ്പെ​​​ഷ​​​ല്‍ റ​​​ണ്‍ എ​​​ന്നി​​​വ യ​​​ഥാ​​​ക്ര​​​മം രാ​​​വി​​​ലെ ആ​​​റി​​​നും ഏ​​​ഴി​​​നും 7.30നും ​​​ആ​​​രം​​​ഭി​​​ക്കും.


7,280 പേ​​​ര്‍ മാ​​​ര​​​ത്ത​​​ണി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ന്നും നാ​​​ളെ​​​യും ന​​​ട​​​ക്കു​​​ന്ന എ​​​ക്സ്പോ​​​യി​​​ല്‍ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​കും. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും പ​​​ത്തി​​​ലേ​​​റെ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​മു​​​ള്ള അ​​​ത്‌​​​ല​​​റ്റു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് റേ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ശ​​​ബ​​​രി നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.

ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്കി​​​ലെ 500ഓ​​​ളം ജീ​​​വ​​​ന​​​ക്കാ​​​ര്‍ മാ​​​ര​​​ത്ത​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ബാ​​​ങ്ക് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ഷ് കു​​​മാ​​​ർ പ​​​റ​​​ഞ്ഞു. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു 15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സ​​​മ്മാ​​​ന​​​ത്തു​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ക​​​യെ​​​ന്ന് ക്ലി​​​യോ സ്‌​​​പോ​​​ര്‍​ട്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ അ​​​നീ​​​ഷ് കെ. ​​​പോ​​​ള്‍, ബൈ​​​ജു പോ​​​ള്‍, എം.​​​ആ​​​ര്‍.​​​കെ. ജ​​​യ​​​റാം എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.