ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം കാസര്‍ഗോട്ട്
Tuesday, April 8, 2025 12:01 AM IST
കാസര്‍ഗോഡ്: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം 10ന് രാവിലെ 10.30ന് ബോചെ, നടി അമല പോള്‍, സോഷ്യല്‍ മീഡിയ വൈറല്‍ താരം ഡോളി ചായ്വാല എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ആരോഗ്യ പ്രശ്നങ്ങളാലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന നടി മേരി കണ്ണമാലിയെ ഉദ്ഘാടനവേളയില്‍ ബോചെ അഞ്ചുലക്ഷം രൂപ നല്കി ആദരിക്കും. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യ വില്പന എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും സ്വര്‍ണാഭരണങ്ങളുടെ ആദ്യ വില്പന മുനിസിപ്പല്‍ ചെയര്മാന് അബ്ബാസ് ബീഗവും നിര്‍വഹിക്കും.
ഗീത കൃഷ്ണന്, എം. ലളിത, ശ്രീലത, സി.പി. അനില്‍ (ജിഎം, മാര്‍ക്കറ്റിംഗ്, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), എം.ജെ. ജോജി (പിആര്‍ഒ) എന്നിവര്‍ പ്രസംഗിക്കും.
കാസർഗോട്ടെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന ധനസഹായം ചടങ്ങില്‍ വിതരണം ചെയ്യും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഗിവ് എവേയിലൂടെ ബെന്‍സ് കാര്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോചെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിക്കാം.