ടൂറിസം ശില്പശാല
Tuesday, April 8, 2025 11:31 PM IST
കൊച്ചി: വിനോദസഞ്ചാര മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കായി മൈ കേരള ടൂറിസം അസോസിയേഷന് (എംകെടിഎ) ഇന്റർനാഷണല്‍ ഡെസ്റ്റിനേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
‘വോയേജ് എസ്പെര്ട്ടോ’ എന്നപേരില്‍ വൈറ്റില ബ്രോഡ് ബീന്‍ ഹോട്ടലില്‍ നടത്തിയ ശില്പശാല കേരള റസ്പോണ്‍സിബിള്‍ ടൂറിസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. രൂപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്ഡ്, ദുബായ്, സിംഗപ്പുര്‍, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധ ക്ലാസുകള്‍, യാത്രാപദ്ധതി തയാറാക്കല്‍ എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു.