ഓഡിക്ക് 17 ശതമാനം വളര്‍ച്ച
Tuesday, April 8, 2025 12:01 AM IST
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ഓഡി 2025 ആദ്യപാദത്തില്‍ ഇന്ത്യയില്‍ 1,223 യൂണിറ്റുകളുടെ വില്പനയോടെ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
വ്യത്യസ്ത തരം പ്രോഡക്ട് പോര്‍ട്ട്ഫോളിയോയുടെയും സ്ഥിരതയാര്‍ന്ന സപ്ലൈ ചെയിനിന്റെയും ബലത്തിലാണു ഓഡി ഇന്ത്യ ഈ വിജയം നേടിയെടുത്തതെന്ന് ഒന്നാംപാദത്തിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനൊപ്പം ഓഡിയുടെ പ്രീ ഓണ്‍ഡ് കാര്‍ ബിസിനസായ ഓഡി അപ്രൂവ്ഡ് 2025ലെ ആദ്യപാദത്തില്‍ 23 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്.