ശ്രവണ ഹിയറിംഗ് എയ്ഡ് സെന്റര്‍ മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചു
Tuesday, April 8, 2025 11:31 PM IST
മലപ്പുറം: കേള്‍വി-സംസാര മേഖലയില്‍ 17 വര്‍ഷമായി തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രവണ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ 15-ാമത് ശാഖ മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മലപ്പുറം കോട്ടപ്പടിയിലെ മെഡിമാളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക ഉദ്ഘാടനം ചെയ്തു.
സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ശ്രീജിത്ത് ഇളമ്പിലാത്ത്, ഡയറക്ടറും ചീഫ് ഓഡിയോളജിസ്റ്റുമായ അശ്വതി ശ്രീജിത്ത്, അരുണ്‍ദേവ് (മാനേജര്‍, മലപ്പുറം), ജിന്റോ എം. തോമസ് (അഡ്മിനിസ്ട്രേറ്റര്‍), ജി.പി. അര്‍ച്ചന (ഓഡിയോളജിസ്റ്റ്, മലപ്പുറം) എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിൽ ലവ് ഷോര്‍ സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം മാനേജിംഗ് ഡയറക്ടര്‍ ശ്രീജിത്ത് ഇളന്പിലാത്ത് കൈമാറി.
കൊച്ചി, കോഴിക്കോട്, തലശേരി, കണ്ണൂര്‍, പഴയങ്ങാടി, പിലാത്തറ, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, ശിവമോഗ, സാഗര, ബംഗളൂരു എന്നിവിടങ്ങളിലും ശ്രവണയ്ക്ക് ശാഖകളുണ്ട്.
കേള്‍വി പരിശോധന, നവജാത ശിശുക്കള്‍ക്കുള്ള കേള്‍വി പരിശോധന, ഇന്റർഷണല് ബ്രാന്‍ഡ് ശ്രവണ സഹായികള്‍, എല്ലാവിധ ശ്രവണ സഹായികളുടെയും പ്രോഗ്രാമിംഗ്, റിപ്പയര്‍, സര്‍വീസ്, അനുബന്ധ ഘടകങ്ങള്‍, ബാറ്ററികള്‍ എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്.
കേള്‍വിക്കുറവ് മൂലമുണ്ടാകുന്ന സംസാരവൈകല്യം, വിക്ക്, ഓട്ടിസം, പഠന വൈകല്യം തുടങ്ങിയവയ്ക്ക് വിദഗ്ധ സ്പീച്ച് തെറാപ്പിസ്റ്റുകള്‍ സ്പീച്ച് തെറാപ്പിയിലൂടെ പരിഹാരം കാണും.