യൂണിയൻ ബാങ്ക് പിന്തുണയ്ക്കും; ആങ്മോ എവറസ്റ്റ് കീഴടക്കും
Tuesday, April 8, 2025 11:31 PM IST
കൊച്ചി: കാഴ്ചപരിമിതിയുള്ള ജീവക്കാരിക്ക് എവറസ്റ്റ് കീഴടക്കാൻ പിന്തുണയുമായി യൂണിയൻ ബാങ്ക്. മൗണ്ട് എവറസ്റ്റ് എക്സ്പെഡിഷൻ 2025ലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹിമാചൽപ്രദേശ് സ്വദേശിനി ചോൻസിൻ ആങ്മോയ്ക്കാണു യാത്രയ്ക്കായി 56 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ബാങ്ക് നൽകുന്നത്.
അഡ്വഞ്ചർ ബിയോണ്ട് ബാരിയർ ഫൗണ്ടേഷൻ എൻജിഒയുടെ ഖാർദുങ് ലാ പാസ് സൈക്ലിംഗ് മത്സരം, 2022 സെപ്റ്റംബറിൽ കാനം പീക്ക് എക്സ്പെഡിഷൻ എന്നിവയുൾപ്പെടെ വിവിധ അത്ലറ്റിക് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആങ്മോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സിയാച്ചിൻ ഗ്ലേസിയറിലൂടെ സഞ്ചരിച്ച് 15,632 അടി ഉയരത്തിലുള്ള കുമാർ പോസ്റ്റിലെത്തുക എന്ന നേട്ടവും കൈവരിച്ചിട്ടുണ്ട്.
ബാങ്കിന്റെ സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ. മണിമേഖലൈ 56 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് ചെക്ക് ആങ്മോയ്ക്കു കൈമാറി.