രാജഗിരി കോളജിന് എന്‍ബിഎ അംഗീകാരം
Tuesday, April 8, 2025 11:31 PM IST
കൊച്ചി: കാക്കനാട് രാജഗിരി എന്‍ജിനിയറിംഗ് കോളജിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് (എന്‍ബിഎ, പ്രഥമ ശ്രേണിയില്‍) അംഗീകാരം. കേരളത്തില്‍ ആദ്യമായാണ് ടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ഒരു കോളജിന് ഈ അംഗീകാരം ലഭിക്കുന്നത്.
ഇതോടെ കോളജിലെ ബിരുദ കോഴ്സുകള്‍ക്ക് അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, കാനഡ തുടങ്ങി 25 രാജ്യങ്ങളിലെ സമാന ബിരുദ കോഴ്സുകളുടെ അക്കാദമിക് തുല്യത ഉണ്ടാകും. കോളജിലെ ഏഴു ബിടെക് ബിരുദ കോഴ്സുകള്‍ക്ക് 2028 വരെ മൂന്ന് അക്കാദമിക് വര്‍ഷങ്ങളിലേക്കാണ് അംഗീകാരം.
സംസ്ഥാന സര്‍ക്കാരിന്റെ എന്‍ജിനിയറിംഗ് കോളജുകളുടെ റാങ്കിംഗില്‍ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി സ്വകാര്യ കോളജുകളുടെ വിഭാഗത്തില്‍ ഒന്നാമതും പൊതുവിഭാഗത്തില്‍ നാലാമതുമാണ്.