ജാഗ്രത് കോട്ച പെപ്സികോ ഇന്ത്യ സിഇഒ
Friday, January 19, 2024 11:34 PM IST
ന്യൂഡൽഹി: പെപ്സികോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ജാഗ്രത് കോട്ചയെ നിയമിച്ചു. ഏഴു വർഷം പദവി കൈകാര്യം ചെയ്ത അഹമ്മദ് എൽ ഷെയ്കിന്റെ പിൻഗാമിയായാണു നിയമനം.
ആഫ്രിക്ക-പശ്ചിമേഷ്യ-ദക്ഷിണേഷ്യ മേഖലയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായിരുന്നു. മാർച്ചിൽ കോട്ച പദവി ഏറ്റെടുക്കും. അഹമ്മദ് എൽ ഷെയ്കിനെ പശ്ചിമേഷ്യൻ മേഖലയുടെ സിഇഒയായും നിയമിച്ചിട്ടുണ്ട്.