കൊ​​​ച്ചി: യു​​കെ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ചാ​​​ര്‍​ട്ടേ​​​ഡ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ന്‍​ഡ് ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റും (സി​​​ഐ​​​എ​​​സ്ഐ) പ്ര​​​മു​​​ഖ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി സ്ഥാ​​​പ​​​ന​​​മാ​​​യ ഗ്രീ​​​ന്‍ ആ​​​പ്പി​​​ള്‍ സ​​​ക്‌​​​സ​​​സ് ഫാ​​​ക്ടേ​​​ഴ്‌​​​സും രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ന്‍​ഡ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ന്‍​സ​​​സു​​​മാ​​​യി ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ടു.

ബി​​​കോം, ബി​​​ബി​​​എ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​ത​​​ല​​​ത്തി​​​ല്‍ ഏ​​​റെ തൊ​​​ഴി​​​ല്‍സാ​​​ധ്യ​​​ത​​​യു​​​ള്ള ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ന്‍ വെ​​​ല്‍​ത്ത് ആ​​​ന്‍​ഡ് ഇ​​​ന്‍​വെ​​​സ്റ്റ്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (ഐ​​​സി​​​ഡ​​ബ്യുഐ​​​എം) സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണു ധാ​​​ര​​​ണാ​​​പ​​​ത്രം ഒ​​​പ്പി​​​ട്ട​​​ത്.


സ​​​മ്മ​​​ര്‍​ദ​​​മി​​​ല്ലാ​​​തെ ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​യി പ​​​ഠി​​​ച്ച് ആ​​​ദ്യ ത​​​വ​​​ണ ത​​​ന്നെ പ​​​രീ​​​ക്ഷ പാ​​​സാ​​​കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു കോ​​​ഴ്‌​​​സ് വി​​​ഭാ​​​വ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സി​​​ഐ​​​എ​​​സ്‌​​​ഐ സ്ട്രാ​​​റ്റ​​​ജി​​​ക് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റും ഗ്രീ​​​ന്‍ ആ​​​പ്പി​​​ള്‍ സ​​​ക്‌​​​സ​​​സ് ഫാ​​​ക്ടേ​​​ഴ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ജോ​​​ര്‍​ജ് വി. ​​​ആ​​​ന്‍റ​​​ണി പ​​​റ​​​ഞ്ഞു.​

പു​​​തു​​​താ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഗ്ലോ​​​ബ​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാം ബി​​​രു​​​ദ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് വെ​​​ൽ​​ത്ത് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​ലും ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ പ്ലാ​​​നിം​​ഗ് മേ​​​ഖ​​​ല​​​യി​​​ലും തി​​​ള​​​ങ്ങാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​​​ഡോ. മാ​​​ത്യു വ​​​ട്ട​​​ത്ത​​​റ പ​​​റ​​​ഞ്ഞു.