ഗ്ലോബല്‍ ഗോള്‍ഡ് കണ്വന്ഷന് ചൊവ്വാഴ്ച
Sunday, December 10, 2023 1:33 AM IST
കൊച്ചി: ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വന്‍ഷന്റെ അഞ്ചാം എഡിഷന് 12ന് ദുബായ് ബുര്‍ജ് ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ നടക്കും. യുഎഇ ദ ഗ്ലോബല്‍ ഹബ് ഫോര്‍ സസ്റ്റൈനബിള്‍ ഗോള്‍ഡ് ആന്‍ഡ് ബുള്ളിയന്‍ മാര്‍ക്കറ്റ്സ് എന്ന വിഷയത്തിലാണു സമ്മേളനം.
ഐസിസി യുഎഇ ചെയര്മാന് ഹുമൈദ് ബെന്‍ സലേം ഉദ്ഘാടനം ചെയ്യും. ലോകത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കോണ്‍ഫറന്‍സെന്ന് അറിയപ്പെടുന്ന സമ്മേളനത്തില്‍ ഇന്ത്യയുള്‍പ്പടെ നൂറിലേറെ രാജ്യങ്ങളില്‍നിന്നായി മന്ത്രിമാര്‍, നയതന്ത്ര വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ബാങ്കിംഗ്, ഇൻഷ്വറന്‍സ് തുടങ്ങിയ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍നിന്നായി 200 ലേറെ വാണിജ്യ പ്രതിനിധികളും സന്ദര്‍ശകരും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.