കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​രം​​​ഭ​​​ക സ​​​മ്മേ​​​ള​​​ന​​​മാ​​​യ ടൈ​​​കോ​​​ൺ കേ​​​ര​​​ള 2023ന് ​​​ഒ​​​രു​​​ക്ക​​​ങ്ങ​​​ളാ​​യി. ‘ഡ്രൈ​​​വിം​​​ഗ് ദി ​​​ചെ​​​യ്ഞ്ച്-അ​​​ൺ​​​ലോ​​​ക്കിം​​​ഗ് പൊ​​​ട്ട​​​ൻ​​​ഷ്യ​​​ൽ’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ലു​​​ള്ള സ​​​മ്മേ​​​ള​​​നം ഡി​​​സം​​​ബ​​​ർ 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചിയിലെ ​​​മെ​​​റി​​​ഡി​​​യ​​​ൻ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ലാ​​​ണു ന​​​ട​​​ക്കു​​​ക. സം​​​രം​​​ഭ​​​ക​​​ത്വം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം യു​​​വ സം​​​രം​​​ഭ​​​ക​​​രും പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

കൃ​​​ഷി, വി​​​ദ്യാ​​​ഭ്യാ​​​സം, ഹെ​​​ൽ​​​ത്ത് ആ​​​ൻ​​​ഡ് വെ​​​ൽ​​​ന​​​സ്, അ​​​സി​​​സ്റ്റ​​​ഡ് ലി​​​വിം​​​ഗ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്‌​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ അ​​​വ​​​ലോ​​​ക​​​നം ചെ​​​യ്യും. ഈ ​​​സു​​​പ്ര​​​ധാ​​​ന മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സം​​​രം​​​ഭ​​​ക വ​​​ള​​​ർ​​​ച്ച​​​യും ന​​​വീ​​​ന ആ​​​ശ​​​യ​​​ങ്ങ​​​ളും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് ടൈ ​​​കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ദാ​​​മോ​​​ദ​​​ർ അ​​​വ​​​നൂ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സം​​​രം​​​ഭ​​​ക​​​ർ, സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കും. നി​​​ക്ഷേ​​​പ​​​ക​​​ർ, ഉ​​​പ​​​ദേ​​​ഷ്‌​​ടാ​​​ക്ക​​​ൾ, പു​​​തി​​​യ ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​മാ​​​യി ബ​​​ന്ധം സ്ഥാ​​​പി​​​ക്കാ​​​നും സ​​​മ്മേ​​​ള​​​നം വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


രാ​​ജ്യാ​​ന്ത​​ര​​ത​​​ല​​​ത്തി​​​ൽ സം​​​രം​​​ഭ​​​ക-വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ നാ​​​ല്​​​പ​​​തി​​​ല​​​ധി​​​കം പ്ര​​​ഭാ​​​ഷ​​​ക​​​രും അ​​​മ്പ​​​തി​​​ല​​​ധി​​​കം പ്ര​​​മു​​​ഖ നി​​​ക്ഷേ​​​പ​​​ക​​​രും ഫ​​​ണ്ട് ഹൗ​​​സു​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് എ​​​ത്തി​​​ച്ചേ​​​രു​​​മെ​​​ന്ന് ടൈ ​​​കേ​​​ര​​​ള വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ടൈ​​​ക്കോ​​​ൺ-2023 അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ജേ​​​ക്ക​​​ബ് ജോ​​​യ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള എ​​​യ്ഞ്ച​​​ൽ നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ഇ​​​ൻ​​​വെ​​​സ്റ്റ​​​ർ മീ​​​റ്റ്, ടൈ ​​​യു പ്രോ​​​ഗ്രാം, ടൈ ​​​വി​​​മ​​​ൻ പ്രോ​​​ഗ്രാം, ടൈ ​​​യം​​​ഗ് ഓൺട്ര​​​പ്ര​​​ണേ​​​ഴ്‌​​​സ് പ്രോ​​​ഗ്രാം, ക്യാ​​​പി​​​റ്റ​​​ൽ ക​​​ഫേ, ടൈ ​​​കേ​​​ര​​​ള അ​​​വാ​​​ര്‍​ഡ് ദാ​​​ന ച​​​ട​​​ങ്ങ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. വി​​​വേ​​​ക് കൃ​​​ഷ്ണ ഗോ​​​വി​​​ന്ദ്, അ​​​നീ​​​ഷ ചെ​​​റി​​​യാ​​​ൻ, അ​​​രു​​​ൺ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും http://www.tie conkerala.org, ഫോ​​​ൺ‌: 7025888 862, [email protected].