വിക്ടറി ഡേ ആഘോഷത്തിൽ ഷി ചിൻപിംഗ് മുഖ്യാതിഥി
Tuesday, February 11, 2025 3:03 AM IST
മോസ്കോ: സോവ്യറ്റ് സേന നാസികളെ പരാജയപ്പെടുത്തിയതിന്റെ അനുസ്മരണമായ വിക്ടറി ഡേ ആഘോഷത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് മുഖ്യാതിഥി ആയിരിക്കുമെന്നു റഷ്യ അറിയിച്ചു. 80ാം വിക്ടറി ഡേയാണ് ഈ വർഷം മേയ് ഒന്പതിന് ആഘോഷിക്കുക.
ഷി ചിൻപിംഗ് ക്ഷണം സ്വീകരിച്ചതായി ചൈനയിലെ റഷ്യൻ അംബാസഡർ ഇഗോർ മോർഗുളോവ് അറിയിച്ചു. ചൈന നടത്തുന്ന രണ്ടാം ലോകമഹായുദ്ധ അനുസ്മരണത്തിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് പുടിനെ ഷി ക്ഷണിച്ചു. സെപ്റ്റംബർ മൂന്നിനാണു ചൈനയുടെ അനുസ്മരണ പരിപാടികൾ തുടങ്ങുന്നത്.