ഡച്ച് പെണ്‍കുട്ടിയെ സിറിയക്കാരൻ കുത്തിക്കൊന്നു
Friday, February 7, 2025 1:25 AM IST
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ന്യൂവെയ്ൻ പട്ടണത്തിൽ പതിനൊന്നുകാരിയെ സിറിയക്കാരൻ കുത്തിക്കൊന്നു.
ശനിയാഴ്ച പട്ടാപ്പകലായിരുന്നു സംഭവം. ഇരുപത്തിയൊന്‍പതുകാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയും കുടുംബവും ആഫ്രിക്കൻരാജ്യമായ എറിത്രിയയിൽനിന്നെത്തിയവരാണ്.