മെക്സിക്കോയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 41 പേർ മരിച്ചു
Monday, February 10, 2025 12:40 AM IST
മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിൽ യാത്രാബസും ട്രക്കും കൂട്ടിയിടിച്ച് 41 പേർ മരിച്ചു. തബാസ്കോ സംസ്ഥാനത്ത് ഇന്നലെ പുലർച്ചെയായിരുന്നു അപകടം. 48 പേരാണു ബസിലുണ്ടായിരുന്നത്.
അപകടത്തെത്തുടർന്ന് തീപിടിച്ച ബസ് കത്തിക്കരിഞ്ഞു. മരിച്ചവരുടെ അസ്ഥികൂടങ്ങൾ മാത്രമാണ് അവശേഷിച്ചത്. ആരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.