ഹമാസ് മോചിപ്പിച്ച തായ് പൗരന്മാർ ജന്മനാട്ടിൽ മടങ്ങിയെത്തി
Monday, February 10, 2025 12:40 AM IST
ബാങ്കോക്ക്: ഗാസയിലെ ഹമാസ് ഭീകരർ മോചിപ്പിച്ച അഞ്ചു തായ്ലൻഡ് പൗരന്മാർ ജന്മനാട്ടിൽ തിരിച്ചെത്തി. ഗാസ വെടിനിർത്തലിന്റെ ഭാഗമായി ജനുവരി 30നാണ് ഇവർ മോചിതരായത്. തുടർന്ന് ഇസ്രയേലിലെത്തിയ ഇവർ ഇന്നലെ ടെൽ അവീവിൽനിന്നു വിമാനം കയറുകയായിരുന്നു. തായ്ലൻഡിലെ ബന്ധുക്കൾ കണ്ണീരോടെയാണ് ഇവരെ സ്വീകരിച്ചത്.
2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ 41 തായ് പൗരന്മാരെ ഹമാസ് വധിച്ചിരുന്നു. 30 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിൽ ഭൂരിഭാഗം പേരെയും 2023 നവംബറിലെ വെടിനിർത്തലിൽ മോചിപ്പിച്ചിരുന്നു. ഇനി ഒരു തായ് പൗരൻകൂടി ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് അനുമാനം.
കാർഷികജോലിക്കാണ് തായ് പൗരന്മാർ ഇസ്രയേലിലെത്തുന്നത്. ഭീകരാക്രമണത്തിനു മുന്പ് 30,000 തായ് പൗരന്മാർ ഇസ്രയേലിലുണ്ടായിരുന്നു. ആക്രമണത്തിനുശേഷം 9,000 പേർ നാട്ടിലേക്കു മടങ്ങി.