കർദിനാൾ ജൊവാന്നി ബാത്തിസ്ത റേ തുടരും
Saturday, February 8, 2025 12:22 AM IST
വത്തിക്കാൻ സിറ്റി: കർദിനാൾ സംഘത്തിന്റെ ഡീൻ ആയി കർദിനാൾ ജൊവാന്നി ബാത്തിസ്ത റേയും വൈസ് ഡീൻ ആയി ലിയോനാർദോ സാന്ദ്രിയും തുടരും.
2020 ജനുവരി മുതൽ ഇരുവരും ഈ സ്ഥാനങ്ങൾ വഹിച്ചുവരികയാണ്. കർദിനാൾ ഏയ്ഞ്ചലോ സൊദാനോയ്ക്കു പകരമാണ് ജൊവാന്നി ബാത്തിസ്ത റേ കർദിനാൾ സംഘത്തിന്റെ ഡീൻ ആയി ചുമതലയേറ്റത്.