ചൈനീസ് ചാന്ദ്രപദ്ധതിക്ക് പാക്കിസ്ഥാന്റെ റോവർ
Saturday, February 8, 2025 12:22 AM IST
ബെയ്ജിംഗ്: ചൈനയുടെ ചാന്ദ്രദൗത്യത്തിൽ പാക്കിസ്ഥാനും പങ്കാളിയാകുന്നു. ചൈനയുടെ ചാംഗ്ഇ-എട്ട് ചാന്ദ്രപദ്ധതിക്കായി പാക്കിസ്ഥാൻ ബഹിരാകാശ ഏജൻസിയായ സുപാർക്കോ (സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച്ച് കമ്മീഷൻ) റോവർ നിർമിച്ചു നല്കും.
35 കിലോഗ്രാം ഭാരമുള്ള റോവർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണ, ഗവേഷണങ്ങൾ നടത്താൻ ശേഷിയുള്ളതായിരിക്കും.
റഷ്യയും ചൈനയും ചേർന്ന് ചന്ദ്രനിൽ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം (ഐഎൽആർഎസ്) സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനു മുന്നോടിയായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവറുകളും റോബട്ടുകളും ഉപയോഗിച്ചു പഠനം നടത്താനുള്ള ചാംഗ്ഇ-എട്ട് ദൗത്യം 2028ൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.