പുടിനുമായി ചർച്ചയ്ക്കു തയാർ: സെലൻസ്കി
Thursday, February 6, 2025 3:53 AM IST
കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നേരിട്ടു ചർച്ചയ്ക്കു തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി ഒരഭിമുഖത്തിൽ പറഞ്ഞു. അമേരിക്കയും യൂറോപ്യൻ യൂണിയനും ചർച്ചയിൽ പങ്കാളിയാകണം. പുടിൻ എന്റെ ശത്രുവാണ്. അദ്ദേഹത്തോട് ഞാൻ ദയ കാണിക്കില്ല. റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾ മുഴുവൻ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല.
റഷ്യയെ തോല്പിക്കുന്നതിന് യുക്രെയ്ന്റെ സഖ്യകക്ഷികൾ നല്കുന്ന പിന്തുണ പര്യാപ്തമല്ല. യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്ന്റെ സുരക്ഷ ഉറപ്പുവരുത്താനുമുള്ള ഏറ്റവും നല്ല വഴി നാറ്റോ അംഗത്വമാണ്.
യുദ്ധത്തിൽ യുക്രെയ്ൻ ഭാഗത്ത് 45,100 സൈനികർ മരിച്ചെന്നും 3.9 ലക്ഷം പേർക്കു പരിക്കേറ്റെന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ ഭാഗത്ത് 3.5 ലക്ഷം പേർ കൊല്ലപ്പെട്ടെന്നും ഏഴു ലക്ഷം പേർക്കു പരിക്കേറ്റെന്നും അദ്ദേഹം അവകാശപ്പെട്ടു.